ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി പുതിയ സംവിധാനം . 24 മണിക്കൂറും സേവനം ഉറപ്പാക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് സെന്ററാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്ത് എവിടെനിന്നും വിമാനവിവരങ്ങൾ അറിയാന്‍ സഹായിക്കുന്നതാണ് ഓൾവേയ്സ് ഓണ്‍ കോണ്ടാക്ട് സെന്റര്‍.
യാത്രക്കാര്‍ക്ക് ഫോണ്‍, ഇ മെയില്‍, ലൈവ് ചാറ്റ് സാമൂഹ്യമാധ്യമങ്ങൾ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗവുമായി ബന്ധപ്പെടാനാകും. വാട്സാആപ്പ് ചാറ്റ്വഴിയും വിവരങ്ങൾ വേഗം അറിയാന്‍ സംവിധാനമൊരുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
പുതിയ കസ്റ്റമര്‍ സെന്ററിന് പുറമെ സഹ സേവനതാദാക്കളായ എമിറേറ്റ്സ്, ഡനാട്ട, ആര്‍ടിഎ, കസ്റ്റംസ് , ജിഡിആര്‍എഫ്എ തുടങ്ങിയ വിഭാഗങ്ങൾക്കും വിമാന വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.