ഡ്രൈവറില്ലാ വാഹനത്തിന് പ്രത്യേക നിയമം; നിയമലംഘകർക്ക് കനത്ത ശിക്ഷ

Date:

Share post:

സ്വയം നിയന്ത്രിത വാഹന നിയമം ലംഘിക്കുന്നവർക്ക് ദുബായിൽ അഞ്ഞൂറ് മുതൽ അര ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ തീരുമാനം. ഇതിനായി നിയമവ്യവസ്ഥ തയ്യാറാക്കി. വേഗപരിധി, ലൈസൻസ്, പ്രത്യേക പാത തുടങ്ങി ഡ്രൈവറില്ലാ വാഹനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര നിയമമാണ് തയ്യാറാക്കിയത്.

യുഎഇ വൈസ് പ്രസി‍ഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. വഹനത്തിൻ്റെ വിനിയോഗവും ഉപയോഗവും സംബന്ധിച്ച് നിശ്ചയിച്ച മാനദണ്ഡങ്ങൾക്കൊപ്പമാണ് സുരക്ഷിത ഉപയോഗത്തിന് വ്യവസ്ഥകൾ നിശ്ചിയിച്ചത്. നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി ദുബായുടെ സ്മാർട്ട് സേവനങ്ങൾ ശക്തമാക്കുകയും സമാന്തരമായി കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയുമാണ് ദുബായുടെ ലക്ഷ്യം. ഭാവി ലക്ഷ്യം വെച്ചുളള വികസനങ്ങൾക്കും മുൻതൂക്കം നൽകുന്നുണ്ട്.ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുന്നതിൻ്റെ ഭാഗമായാണ് ഡ്രൈവറില്ലാ വാഹനങ്ങൾ ഉൾപ്പെടെ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്..

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...