കാൽനട യാത്രക്കാരുടെ സുരക്ഷ മുന്നിൽ കണ്ട് അജ്മാൻ പോലീസ്. വാഹനമോടിക്കുന്നവർ കാൽനട ക്രോസിംഗുകളിൽ കാറുകൾ നിർത്തിയാൽ 500 ദിർഹം പിഴ ചുമത്താവുന്ന ലംഘനമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയയിലൂടെയാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കാൽനട ക്രോസിംഗുകളിൽ വാഹനം നിർത്തരുതെന്ന് വാഹനമോടിക്കുന്നവരോട് പൊലീസ് ആവർത്തിക്കുകയാണ്. നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ ഈടാക്കുമെന്ന് പോലീസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.