കസ്റ്റമർ ഹാപ്പിനെസ്സ് കേന്ദ്രങ്ങളുടെ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുടക്കം കുറിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ 2025 ആവുമ്പോഴേക്കും എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളും സ്മാർട്ടും ഹൈബ്രിഡും ആയിമാറും.
സെപ്റ്റംബറോടെ ഉം റമൂൽ, അൽ ബർഷ കേന്ദ്രങ്ങളെ ഹൈബ്രിഡ് കേന്ദ്രങ്ങളാക്കി മാറ്റാൻ ആണ് ലക്ഷ്യം. മനുഷ്യ ഇടപെടലില്ലാതെ തന്നെ സ്മാർട്ട് ഉപകരണങ്ങൾ വഴി ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന ഇരട്ട സേവനങ്ങളായിരിക്കും ഇനി ഇവിടെ ലഭിക്കുക. മാത്രമല്ല, സഹായം ആവശ്യമുള്ള എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് സേവന ഉപദേഷ്ടാക്കളും വീഡിയോ ആശയവിനിമയ ഓപ്ഷനുകളും ലഭ്യമാകും. പദ്ധതിയുടെ പേര് അന്വർത്ഥമാക്കും വിധം കസ്റ്റമർ ഹാപ്പിയാകുമെന്നുറപ്പ്.