COP28 ഉച്ചകോടി അവസാനിച്ചതിന് പിന്നാലെ, എക്‌സ്‌പോ സിറ്റി ദുബായ് വീണ്ടും ആഘോഷരാവിലേക്ക് കടന്നു. ഇനി ദിവസങ്ങൾ നീളുന്ന ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ. ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ക്രിസ്തുമസ് ഗ്രാമമായി മാറും. അൽ വാസൽ ഡോമിൽ 52 അടി ഉയരമുള്ള ഭീമാകാരമായ ക്രിസ്മസ് ട്രീ യാണ് ഒരുങ്ങുന്നത്.
COP28 ന്റെ അന്തസത്തകൂടി നിലനിർത്തി കുട്ടികൾക്കായുള്ള പരിസ്ഥിതി സൗഹൃദ വർക്ക്ഷോപ്പുകളും ഇവിടെ ഒരുക്കുന്നുണ്ട്. റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് കുട്ടികൾക്ക് സ്വന്തമായി കളിപ്പാട്ടങ്ങൾ നിർമ്മിക്കാനും പരിസ്ഥിതി പ്രവർത്തകരാകാനും കഴിയും.
ക്രിസ്തുമസ് മാർക്കറ്റ്, മഞ്ഞ് വിതറിയ നിരവധി മരങ്ങൾ, രസകരമായ കാർണിവൽ ഗെയിമുകൾ, റെയിൻഡിയർ സ്ലീ, ജനപ്രിയ റോബോട്ടായ ഒപ്റ്റി എന്നിവയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്കും അവസരങ്ങളുണ്ട്.
Carols by Candlelight ഡിസംബർ 20 മുതൽ ഡിസംബർ 24 വരെ പ്രവർത്തിക്കും. വിന്റർ സിറ്റി ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ തുറന്നിരിക്കും, മുതിർന്നവർക്ക് 20 ദിർഹം മുതലാണ് പ്രവേശന നിരക്ക്. 12 വയസും അതിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, എക്സ്പോ സിറ്റി ദുബായ് വെബ്സൈറ്റ് സന്ദർശിക്കുക.