ലോക സുരക്ഷിത ഇൻ്റർനെറ്റ് ദിനത്തോടനുബന്ധിച്ച് പ്രത്യേക കാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെ കുട്ടികൾക്ക് സൈബർ ഭീഷണിയെ കുറിച്ച് ബന്ധപ്പെട്ട പരാതികൾ അധികാരികൾക്ക് എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് കാമ്പയിനിൽ വ്യക്തമാക്കുന്നു.
രക്ഷിതാക്കൾക്കും കുട്ടികൾക്കും സൈബർ കുറ്റകൃത്യങ്ങൾ നിരവധി മാർഗങ്ങൾ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. ഹോട്ട്‌ലൈൻ (116111) വഴിയും, കുട്ടികളുടെ സംരക്ഷണത്തിനായുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് (www.moi-cpc.gov.ae) മുഖേനയും, ഇ-മെയിൽ ([email protected])വഴിയും പരാതി അറിയിക്കാം.
ഹേമയതി ആപ്ലിക്കേഷൻ വഴിയോ അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ചോ ഇത്തരത്തിലുള്ള സൈബർ ഭീഷണിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ട്. ‘നമ്മുടെ കുട്ടികൾക്ക് സുരക്ഷിതമായ ഇൻ്റർനെറ്റിനായി ഒരുമിച്ച്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചത്.