ഞായറാഴ്ച്ച മുതൽ ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാസൽ ഖോർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള ഭാഗത്ത് ട്രക്ക് ചലന സമയങ്ങളിൽ മാറ്റം. തിരക്കുള്ള സമയങ്ങൾ ക്രമീകരിക്കും. ഇതനുസരിച്ച് രാവിലെ 6.30 മുതൽ 8.30 വരെയും പിന്നീട് ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെയും, വൈകിട്ട് 5.30 മുതൽ രാത്രി 8 മണി വരെയും ട്രക്കുകൾ ഈ റോഡിൽ നിരോധിക്കും.
ട്രക്ക് ഡ്രൈവർമാർക്ക് ഈ നിരോധന സമയങ്ങളിൽ എമിറേറ്റ്സ് റോഡ് പോലെയുള്ള ഇതര റൂട്ടുകൾ ഉപയോഗിക്കാം. കൂടാതെ, ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ കാത്തിരിക്കാമെന്നും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.