2019ലെ ബസ്സപകടം: ഇന്ത്യൻ യുവാവിന് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Date:

Share post:

2019 ജൂ​ണി​ൽ ദുബായിലുണ്ടായ ബസ്സപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇ​ന്ത്യ​ൻ യു​വാ​വി​ന് ദു​ബായ് കോ​ട​തി 11.5കോ​ടി രൂ​പ നഷ്ടപരിഹാരം വിധിച്ചു.50 ല​ക്ഷം ദി​ര്‍ഹംമാണ് യുവാവിന് ലഭിക്കുക. ഒ​മാ​നി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട ബ​സ്​ ദു​ബൈ റാ​ഷി​ദി​യ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ സം​ഭ​വ​ത്തി​ലാണ് കോടതി വിധി. യുവാവിൻ്റെ പ്രായവും പ​രുക്കു​ക​ളു​ടെ ഗു​രു​ത​രാ​വ​സ്ഥ​യും ഫോ​റ​ൻ​സി​ക് ക​ണ്ടെ​ത്ത​ലു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ കോടതി വി​ധി. തു​ക ബ​സി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ കൈമാറും.

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യും റാ​സ​ൽ​ഖൈ​മ​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബൈ​ഗ് മി​ര്‍സ എ​ന്ന യു​വാ​വി​നാ​ണ് ഗുരുതരമായി പരുക്കേറ്റത്. കേ​സ് ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ ഷാർജയിലെ ഫ്രാ​ന്‍ഗ​ള്‍ഫ് അ​ഡ്വ​ക്കേ​റ്റ്സ് അ​ധി​കൃ​ത​ർ വാർത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ നഷ്ടപരിഹാരം ലഭ്യമായ വിവരം അ​റി​യി​ച്ച​ത്. പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നി​ടെ​യാണ് അപകടമുണ്ടായത്. അപകടത്തിൽ 12 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 17 പേ​ർ മ​രി​ച്ചിരുന്നു.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ യുവാവിന് 20 വ​യ​സ്സാ​യി​രു​ന്നു പ്രായം. റ​മ​ദാ​ൻ അ​വ​ധി​ക്കാ​ലം ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ മ​സ്ക​ത്തി​ലേ​ക്ക് പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം . ര​ണ്ട​ര മാ​സ​ത്തോ​ളം ദു​ബൈ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു യു​വാ​വ്. രണ്ടാഴ്ച അ​ബോ​ധാ​വ​സ്ഥ​യി​ൽ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷവും നീ​ണ്ട​കാ​ലം ചി​കി​ത്സ തേ​ടി. ഇ​​തോ​ടെ പ​ഠ​ന​വും മ​റ്റും നി​ല​ച്ചി​രു​ന്നു.

അ​ഡ്വ​ക്കേ​റ്റ്സ് സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഈ​സാ അ​നീ​സ്, അ​ഡ്വ. യു.​സി അ​ബ്ദു​ല്ല, അ​ഡ്വ. മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്നി​വ​രാ​ണ് കേ​സ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്. വാർത്താ സമ്മേളനത്തിൽ മുഹമ്മദ്​ ബെയ്​ഗിന്‍റെ മാതാപിതാക്കളായ മിർസ ഖദീർ ബെയ്​ഗ്, സമീറ നസീർ തുടങ്ങിയവരും പ​ങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...