കുട്ടിക്കാലത്ത് പലരും ചോദിക്കും വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന്? തൊണ്ണൂറു ശതമാനം ആൺകുട്ടികളും പറയുന്ന ആഗ്രഹമാണ് പൊലീസാകാനാണ് ആഗ്രഹമെന്ന്. പൊലീസാകണം എന്ന് ആഗ്രഹമുള്ള മൂന്ന് വയസ്സുകാരന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അബുദാബി പോലീസിലെ ട്രാഫിക് അവേർനെസ് ആൻഡ് എജുക്കേഷൻ സംഘം.
മെയ്ക്ക് എ വിഷ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കുട്ടിക്കായി ആദ്യം പോലീസ് യൂണിഫോം തയ്യാറാക്കി. പിന്നീട് നടന്നത് മൂന്ന് വയസ്സുകാരന്റെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങൾ.
പട്രോളിങ് വാഹനത്തിൽ നഗരം ചുറ്റി, പോലീസ് ജോലികൾ നേരിട്ട് കാണാനും ഈ കൊച്ചു മിടുക്കന് അവസരം ലഭിച്ചു. സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും മെയ്ക്ക് എ വിഷ് ഫൗണ്ടേഷൻ സി.ഇ.ഒ. ഹനി അൽ സുബൈദി അബുദാബി പോലീസിന് നന്ദിപറഞ്ഞു.