നിങ്ങളുടെ കയ്യക്ഷരം എങ്ങനെയാണ്. ഏറ്റവും നല്ല കയ്യക്ഷരം വേണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ കയ്യക്ഷരത്തെ കലയാക്കിയ ചിലരുണ്ട്. മനോഹരമി എഴുതുന്നവർ. അങ്ങനെ അക്ഷരങ്ങളുടെ കലയായ കലിഗ്രാഫി ബിനാലെ ദുബായിൽ പുരോഗമിക്കുകയാണ്. യുഎഇയിലെ ഏറ്റവും വലിയ ഹെറിറ്റേജ് മ്യൂസിയമായ അൽ ഷിന്ദഗ മ്യൂസിയത്തിൻ്റെ വിസിറ്റർ സെൻ്ററിലാണ് ബിനാലെ.
യുഎഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്നതാണ് ബിനാലെ. ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൻ്റെ ഭാഗമായി ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനവും ആരംഭിച്ചു. യുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. ഹ്‌റൂഫ് അറബിയ മാഗസിനുമായി ചേർന്നാണ് ദുബായ് കൾച്ചർ ഈ പ്രത്യേക പ്രദർശനം ഒരുക്കിയത്. 12 എമിറാത്തി കലിഗ്രഫി കലാകാരൻമാരുടെ പന്ത്രണ്ട് കലാരൂപങ്ങളാണ് പ്രദർശനത്തിലുളളത്.
ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പാണിത്. 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഒരു കലാരുപം എന്ന നിലയിൽ കലിഗ്രഫിയ്ക്കുള്ള സവിശേഷതയും അറബിക് സംസ്കാരത്തിലെ കയ്യെഴുത്ത് രീതികളും കൈയെഴുത്തുശാസ്‌ത്രവും മറ്റുമാണ് ബിനാലെയെ വെത്യസ്തമാക്കുന്നത്.