അബുദാബിയിലെ BAPS ഹിന്ദു മന്ദിറിൻ്റെ (ക്ഷേത്രം) ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് നിരവധി ബോളിവുഡ് താരങ്ങൾ. നടൻ അക്ഷയ് കുമാർ, വിവേക് ഒബ്‌റോയ്, ദിലീപ് ജോഷി, സംവിധായകൻ മധുര് ഭണ്ഡാർക്കർ, ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ‘BAPS മന്ദിർ’, യുഎഇ നേതൃത്വം സമ്മാനിച്ച 27 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാന നിമിഷമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ശേഷം ഭണ്ഡാർക്കർ പറഞ്ഞു.
” ഇന്ത്യൻ പ്രവാസികൾ വളരെ സന്തോഷത്തിലായിരുന്നു. എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാന നിമിഷമാണ്. യുഎഇ ഭരണാധികാരിക്ക് ഞാൻ നന്ദി പറയുന്നു. ഇതൊരു മഹത്തായ നിമിഷമായിരുന്നു.” മഹാദേവനും പ്രതികരിച്ചു.
2015ലാണ് അബുദാബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്.