ദുബായിലെ സ്‌കൂളുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ യോഗ്യത നേടിയ അധ്യാപകരെ ഉടൻ ലഭ്യമാക്കാൻ പദ്ധതി. എമിറേറ്റിലെ അധ്യാപകർക്കായി എഐ ഉപയോഗത്തിലും അതിൻ്റെ ആപ്ലിക്കേഷനുകളിലും പരിശീലനം നൽകുന്നതിനുള്ള ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
എഐയെ തങ്ങളുടെ അധ്യാപന രീതികളിൽ ഫലപ്രദമായി സമന്വയിപ്പിക്കുന്ന മികച്ച പത്ത് അധ്യാപകരെ 2025 ഏപ്രിലിൽ നടക്കുന്ന എഐ റിട്രീറ്റിൻ്റെ അടുത്ത പതിപ്പിൽ ആദരിക്കും. ആകെ വൺ മില്യൺ ദിർഹം വരുന്ന അവാർഡുകളാണ് നൽകുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായുള്ള ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിൻ്റ് അടുത്തിടെ അവതരിപ്പിച്ചതിന് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്
വിദ്യാർത്ഥികൾ എഐ അനുസൃതമായ പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുകയാണ് ലക്ഷ്യം.നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായി (കെഎച്ച്ഡിഎ) സഹകരിച്ച് ദുബായ് സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുക.