2023–ഈ വേനൽ ചൂടിലും കൺകുളിർമ പകരുന്ന കാഴ്ചകൾ നൽകാനായി അബുദാബിയുടെ തെരുവുകളിലും പാർക്കുകളിലുമെല്ലാം അഞ്ച് ദശലക്ഷത്തിലധികം പൂക്കൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുക്കയാണ് എമിറേറ്റിലെ മുനിസിപ്പൽ വകുപ്പ്.
സീനിയർ മാനേജ്‌മെൻ്റിൻ്റെ നിർദേശപ്രകാരംതലസ്ഥാന നഗരിയുടെ സൗന്ദര്യവത്കരണം ലക്ഷ്യമിട്ടാണ് നീക്കം. ഈ വർഷം 10 ദശലക്ഷം പൂക്കൾ നട്ടു പിടിപ്പിക്കും. എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ ചെടികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
അബുദാബിയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യം മുന്നിലുണ്ട്. പൂക്കളും ഹരിത ഇടങ്ങളും സസ്യങ്ങളും മരങ്ങളും സംരക്ഷിക്കാൻ മുനിസിപ്പാലിറ്റി താമസക്കാരോടും സന്ദർശകരോടും അഭ്യർത്ഥിച്ചു.