‘വെർട്ടിപോർട്ടിൽ പറന്നിറങ്ങാം’, ദുബായ് – അബുദാബി യാത്ര ഇനി അരമണിക്കൂറിൽ സാധ്യമാകും 

Date:

Share post:

ഇനി ദുബായ് – അബുദാബി യാത്ര അരമണിക്കൂറിൽ സാധ്യമാകും. ചെറു വിമാനങ്ങൾക്ക് കുത്തനെ പറന്നുയരാനുള്ള ലാൻഡിങ്, ടേക്ക് ഓഫ് സംവിധാനമായ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അനുമതി നൽകി. റോഡ് മാർഗം ദുബായിൽ നിന്ന് അബുദാബിയിലെത്താൻ ഒന്നര മണിക്കൂറെങ്കിലും വേണം. ഈ 139 കിലോമീറ്റർ യാത്രയ്ക്ക് ‘പറക്കും ടാക്സി’യിൽ മൂന്നിലൊന്ന് സമയം മതി.

അതേസമയം, ഹ്രസ്വദൂര യാത്രയ്ക്ക് അഞ്ച് പേർക്ക് വരെ ഉപയോഗിക്കാവുന്ന ചെറുവിമാനമാണിത്. 2026-ൽ വെർട്ടിപോർട്ട് നിലവിൽ വരുന്നതോടെ ഇത്തരം എയർ ടാക്സി സർവീസ് വ്യാപകമാകുമെന്നാണ് സൂചന. അതോടെ ഓഫിസ്, മെട്രോ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കു ഗതാഗതക്കുരുക്കിൽ പെടാതെ ജനങ്ങൾക്ക് അതിവേഗം എത്താൻ സാധിക്കും. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററിയിലാണ് ഇത്തരം വിമാനങ്ങൾ പ്രവർത്തിക്കുന്നത്.

അബുദാബിയിൽ പ്രധാന ബിസിനസ്, ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സേവനം ലഭ്യമാവുക. മാത്രമല്ല, 2026 അവസാനത്തോടെ ഇന്റർസിറ്റി സേവനവും തുടങ്ങിയേക്കും. യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ കമ്പനിയാണ് എയർക്രാഫ്റ്റ് വികസിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...