അശ്രദ്ധമായി ഇ-സ്കൂട്ടർ ഓടിച്ച് അപകടം ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

Date:

Share post:

റോഡിലൂടെ അശ്രദ്ധമായി ഇ-സ്‌കൂട്ടറുകൾ ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയുക്ത സ്ഥലങ്ങളിൽ അല്ലാതെയും ആവശ്യമായ സംരക്ഷണ കവചങ്ങൾ ഇല്ലാതെയും റോഡുകളിൽ അശ്രദ്ധമായി ഇ- സ്കൂട്ടറുകൾ ഓടിക്കുന്ന കുട്ടികളുടെ ഒരു വീഡിയോയും പോലീസ് പങ്കുവച്ചിട്ടുണ്ട്.

വാഹനമോടിക്കുന്നവർ നിയമങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഇ- സ്കൂട്ടറുകൾ ഓടിക്കുന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ നിരീക്ഷിക്കണം. കൂടാതെ റൈഡർമാർ ഇ-സ്കൂട്ടറുകൾ ഓടിക്കുമ്പോൾ ഹെൽമെറ്റിനൊപ്പം കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും ഉള്ള സംരക്ഷണഗ്രിപ്പ് ധരിക്കണമെന്നും വീഡിയോയ്ക്ക് താഴെ പോലീസ് അടിക്കുറിപ്പോട് കൂടി അഭ്യർത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...