ഇ-സിഗരറ്റും ജീവനുള്ള മൃഗങ്ങളും, 45 ഇനം ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ച് യുഎഇ

Date:

Share post:

ജീവനുള്ള മൃഗങ്ങൾ, ഇ-സിഗരറ്റ്, മന്ത്രവാദ സാമഗ്രികൾ തുടങ്ങിയ 45 ഇനം ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. ഇത്തരം ഉൽപന്നങ്ങൾ നിയമം ലംഘിച്ച് യുഎഇയിലേക്ക്‌ കൊണ്ടുവരുന്നവർക്കും മറ്റൊരു രാജ്യത്തേക്കു കടത്തുന്നവർക്കും കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ യുഎഇയിലേക്ക്‌ വരുന്നവർ നിരോധിത, നിയന്ത്രിത ഉൽപന്നങ്ങൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ച ഉൽപ്പന്നങ്ങൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് യാത്രക്കാരന്റെയും ഇറക്കുമതിക്കാരന്റെയും മാത്രം ബാധ്യതയാണ്. എന്നാൽ നിയന്ത്രിത ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിന് മുൻകൂർ അനുമതി തേടുകയും ചെയ്യാം. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ നിരോധിത, നിയന്ത്രിത വസ്തുക്കൾ കസ്റ്റംസിൽ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിരോധിച്ച വസ്തുക്കൾ

വ്യാജ കറൻസി, മന്ത്രവാദ സാമഗ്രികൾ, ലഹരി മരുന്ന്, മതവിരുദ്ധ പ്രസിദ്ധീകരണങ്ങൾ, കലാസൃഷ്ടികൾ, ലേസർ പെൻ (ചുവന്ന നിറം വരുന്നത്), ചൂതാട്ട ഉപകരണങ്ങൾ, അപകടകരമായ മാലിന്യങ്ങൾ, ആസ്ബറ്റോസ് പാനലും പൈപ്പും ഉപയോഗിച്ചതും അറ്റകുറ്റപ്പണി ചെയ്തതുമായ ടയറുകൾ.

നിയന്ത്രിതമായ വസ്തുക്കൾ

ജീവനുള്ള മൃഗങ്ങൾ, മത്സ്യങ്ങൾ, സസ്യങ്ങൾ, ആയുധങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ, , വെടിമരുന്ന്, മരുന്നുകൾ, പടക്കങ്ങൾ, മറ്റു സ്ഫോടക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, ആണവോർജ ഉൽപന്നങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉൽപന്നങ്ങളും, ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ലഹരി പാനീയങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....