‘ഓരോ മിനിറ്റിനും ഒരു ദിർഹം’, ഭക്ഷണം എത്തിക്കാൻ വൈകിയതിൽ ഉപഭോക്താക്കൾക്ക് 709,000 ദിർഹം നൽകിയതായി ദുബായിലെ കരീം ആപ്പ്

Date:

Share post:

വിശപ്പ് പിടിച്ചു നിർത്താൻ കഴിയാത്ത വികാരമാണ്. അതുകൊണ്ട് തന്നെ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം ഉടൻ വീട്ടിലെത്തുന്ന ഓൺലൈൻ സംവിധാനങ്ങളെയാണ് ഇന്ന് പലരും ആശ്രയിക്കാറുള്ളത്. അത്തരത്തിൽ ദുബായിലെ ജനങ്ങൾക്ക് ഞൊടിയിടയിൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന ഒരു ഓൺലൈൻ സംവിധാനമാണ് കരീം ആപ്പ്.

ദുബായ് ആസ്ഥാനമായുള്ള ഈ സൂപ്പർ ആപ്പ് കഴിഞ്ഞ വർഷം ഭക്ഷണം വൈകുന്ന ഓരോ മിനിറ്റിനും ഉപഭോക്താക്കൾക്ക് 1 ദിർഹം തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ വരവ് കണക്കാക്കിയ സമയത്തേക്കാൾ കൂടുതലുള്ള ഭക്ഷണ ഓർഡറുകൾക്ക് 709,000 ദിർഹം തിരികെ നൽകിയതായി കരീമിലെ ഫുഡ് വൈസ് പ്രസിഡന്റ് ജസ്കരൻ സിംഗ് അറിയിച്ചു.

ക്യാപ്റ്റൻമാർ എന്നറിയപ്പെടുന്ന ഫുഡ് ഡെലിവറി റൈഡർമാരുടെ വേതനത്തിൽ നിന്നല്ല ഈ പണം കൊടുത്തതെന്നും കമ്പനിയുടെ മാർക്കറ്റിംഗ് ബജറ്റിൽ നിന്നാണ് ഈ റീഇംബേഴ്സ്‌സ്‌ഡ് പണം നൽകിയതെന്നും കരീം പറഞ്ഞു. എന്നിരുന്നാലും 2022-ലും 2023- ലും കരീം ഫുഡ് ഓർഡറുകളിൽ ഭൂരിഭാഗവും കൃത്യസമയത്ത് ഡെലിവർ ചെയ്തിട്ടുണ്ട്. 20- ൽ ഒന്ന് മാത്രമേ എത്തിച്ചേരുമെന്ന് കണക്കാക്കിയ സമയം മറികടന്നിട്ടുള്ളൂ

ഡെലിവറി റൈഡർമാരിൽ അധിക സമ്മർദ്ദം ചെലുത്തുന്നതിനു പകരം അവരുടെ സുരക്ഷിതത്വത്തെ പ്രോത്സാഹിപ്പിക്കുകയും സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ബോണസ് നൽകുകയും ചെയ്തിരുന്നുവെന്നും കമ്പനി പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...