സഹകരണം ശക്തമാക്കും; യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കും

Date:

Share post:

യുഎഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കും. വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിൽ നടന്ന ഇന്ത്യ-യുഎഇ ഉന്നതതല കർമസമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയുടെ ഏഴാമത്തെ വലിയ നിക്ഷേപക രാജ്യമായ യുഎഇയിൽ നിന്നുള്ള വാർഷിക നിക്ഷേപം 5 വർഷത്തിനിടെ മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. നിലവിൽ യുഎഇയിൽ നിന്നുള്ള നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം 2,000 കോടി ഡോളറിൽ താഴെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഏകദേശം 300 കോടി ഡോളർ നിക്ഷേപിച്ചു. വരും വർഷങ്ങളിൽ ഇത് 10,000 കോടി ഡോളറാക്കി ഉയർത്തുകയാണ് ലക്ഷ്യം.

ഡേറ്റ സെൻ്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജം, ട്രാൻസ്‌മിഷൻ ഇൻഫ്രാസ്ട്രക്‌ചർ തുടങ്ങിയ മേഖലകളിലേക്ക് മധ്യപൂർവദേശത്തുനിന്ന് കാര്യമായ നിക്ഷേപം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...