സൗദിയിൽ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി

Date:

Share post:

സൗദിയിൽ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. കവർച്ച ലക്ഷ്യമിട്ട് ഇന്ത്യക്കാരനായ മുഹമ്മദ് ഹുസൈൻ അൻസാരിയെ കൊലപ്പെടുത്തിയ സ്വദേശി പൗരന്മാരായ അബ്ദുല്ല മുബാറക് അൽ അജമി മുഹമ്മദ്, സൈഅലി അൽ അനസി എന്നിവരുടെ വധശിക്ഷയാണ് റിയാദിൽ നടപ്പിലാക്കിയത്.

കവർച്ച ലക്ഷ്യമിട്ട് മുഹമ്മദ് ഹുസൈനെ കാറിടിച്ചു കൊന്ന ശേഷം കയ്യിലുണ്ടായിരുന്ന പണവും മറ്റും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സുരക്ഷ ഉദ്യോഗസ്ഥരെ കണ്ടതോടെ അവരെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രത്യേക സംഘത്തിന്റെ പിടിയിലായ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങൾ കോടതിയിൽ തെളിക്കപ്പെട്ടതോടെയാണ് റിയാദ് ക്രിമിനൽ കോടതി പ്രതികൾക്കെതിരെ വധശിക്ഷ പുറപ്പെടുവിച്ചത്.

മദ്യപാനത്തിനും ലഹരിമരുന്ന് ഉപയോ​ഗത്തിനും അടിമകളായ ഇരുവരും മറ്റു പലരെയും ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസുകളിലെയും പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....