ഒമാനിൽ രൂപപ്പെട്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറി; ജാ​ഗ്രതാ നിർദേശവുമായി സിവിൽ ഏവിയേഷൻ അതോറിറ്റി

Date:

Share post:

അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്‌ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറി. കൊടുങ്കാറ്റിന് ‘അസ്ന’ എന്ന് പേരിട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെയാണ് കൊടുങ്കാറ്റുള്ളത്. 34-40 നോട്ട് (മണിക്കൂറിൽ ഏകദേശം 40-46 മൈൽ) ആണ് കാറ്റിൻ്റെ വേഗത. ഏറ്റവും അടുത്തുള്ള മഴമേഘങ്ങൾ 760 കി.മീ (470 മൈൽ) ദൂരത്തിലാണ്. ഒമാൻ കടലിൽ പടിഞ്ഞാറേക്കാണ് ദിശ.

80 വർഷത്തിനിടയിൽ നാലാം തവണയാണ് അസ്‌ന ഉണ്ടാകുന്നത്. 1944, 1964, 1976 വർഷങ്ങളിലാണ് മുമ്പ് ഈ കൊടുങ്കാറ്റ് എത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. അടുത്തയാഴ്ച ആദ്യം മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...