യുഎഇയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പിലാ​ക്കാ​ൻ ഇനി മൂ​ന്ന് ദി​വ​സം​ മാത്രം

Date:

Share post:

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ന​ട​പ്പിലാ​ക്കാ​ൻ ഇനി മൂ​ന്ന് ദി​വ​സം​ മാത്രം ബാക്കി. ജൂലൈ ഏഴ് ആണ് സ്വ​ദേ​ശി​വ​ത്​​കര​ണം ന​ട​പ്പിലാ​ക്കാ​നുള്ള അവസാന തിയതി. ജൂൺ 30 ആയിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന അവസാന തീയതി. എന്നാൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രമാണിച്ച് ഇത് ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.

ജൂലൈ ഏഴിന് ശേഷം സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പിലാ​ക്കാ​ത്ത കമ്പനികളിൽ നിന്ന് 42,000 ദിർഹം പിഴ ഈടാക്കും. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളിൽ മൂന്നു ശതമാനം സ്വദേശികളെ ഉൾപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ, ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമത്തിൽ ഇളവുണ്ട്. 2026ഓടെ സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ എണ്ണം 10 ശതമാനമായി വർധിപ്പിക്കാനാണ് ഉദ്ദേശ്യം.

ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ 10,000 സ്വദേശികൾ കൂടി ജോലിയിൽ പ്രവേശിച്ചതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 66,000 ആയി ഉയർന്നതായി മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി അബ്ദുറഹ്മാൻ അൽ അവർ പറഞ്ഞു. സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിലാണ് സ്വദേശിവത്കരണ നിയമം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...