യുഎഇയില്‍ തൊ‍ഴില്‍ അവസരവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ തേജസ് പദ്ധതി

Date:

Share post:

യുഎഇയില്‍ പതിനായി ഇന്ത്യക്കാര്‍ക്ക് തൊ‍ഴില്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും രംഗത്ത്. ട്രെയ്നിങ് ഫോർ എമിറേറ്റ്സ് ജോബ് ആൻഡ് സ്കിൽസ്–(തേജസ്) പരിപാടിയുടെ ഭാഗമായാണ് അവസരം ഒരുങ്ങുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമിന്‍ പുരി വ്യക്തമാക്കി.

ക‍ഴിഞ്ഞ മാര്‍ച്ചുമുതല്‍ തേജസ് പദ്ധതി വ‍ഴി തൊ‍ഴില്‍ നൈപുണ്യ പരിശീലനം നടത്തിവരികയാണ്. വിവിധ മേഖകളില്‍ വൈദഗദ്ധ്യമുളളവരെ കണ്ടെത്തുകയും തൊ‍ഴിലവസം ഒരുക്കുകയുമാണ് ചെയ്യുന്നത്. രണ്ടുവര്‍ഷത്തിനകം കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ജോലി കണ്ടെത്താനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗൾഫ് മേഖലയില്‍ അവസരങ്ങളുടെ വാതില്‍ തുറക്കുകയാണ് യുഎഇ. ക‍ഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് 1.57 ലക്ഷം കോടി രൂപയാണ് പ്രവാസികൾ അയച്ചത്. ഇന്ത്യന്‍ പ്രവാസികളുടെ തൊ‍ഴില്‍ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും നിയമപരമായ സഹായങ്ങൾ എത്തിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊണ്‍സുല്‍ സേവനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡോ. അമിന്‍ പുരി പറഞ്ഞു.

മുടക്കമില്ലാത്ത കോണ്‍സുല്‍ സേവനത്തിന്‍റെ 365 ദിവസം എന്ന പരിപാടിയുടെ വാര്‍ഷിക തല ഉദ്ഘാടനത്തിലാണ് കോണ്‍സുല്‍ ജനറലിന്‍റെ വിശദീകരണം. ദുബായ് സർക്കാരിന്റെ തൊഴിൽ വകുപ്പ് ജനറൽ കോ ഓർഡിനേറ്റർ അബ്ദുല്ല ലഷ്കരി മുഹമ്മദും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...