വേൾഡ് ഓഫ് കോഫി എക്സിബിഷൻ ജനുവരി 21 മുതൽ ദുബായിൽ

Date:

Share post:

വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ മൂന്നാമത് പതിപ്പിന് ദുബായിൽ തുടക്കം. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് ജനുവരി 21 മുതൽ 23 വരെയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. കോഫി പ്രേമികൾക്കായി ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ DXB ലൈവാണ് പ്രദർശനം ഒരുക്കുന്നത്.

മേളയിലെത്തുന്നവർക്ക് വൈവിധ്യമാർന്ന രുചികളിലുള്ള കോഫികൾ ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കുക. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള കാപ്പി കർഷകർ, നിർമ്മാണ കമ്പനികൾ, വിതരണക്കാർ, വ്യാപാരികൾ, ചില്ലറ വില്പനക്കാർ തുടങ്ങിയവരെ ഒരുമിച്ച് ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

വിശേഷപ്പെട്ടതും അപൂർവ്വവുമായ കോഫി ഉല്പന്നങ്ങളെ പരിചയപ്പെടാനുള്ള അവസരമാണ് ഇതുവഴി ജനങ്ങൾക്ക് ലഭിക്കുക. കോഫിയുമായി ബന്ധപ്പെട്ട വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ വാണിജ്യ സാധ്യതകൾ കണ്ടെത്തുന്നതിനും ബിസിനസ് വളർത്തുന്നതിനുമുള്ള വേദി കൂടിയാണ് വേൾഡ് ഓഫ് കോഫി എക്സിബിഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...