ഒടുവിൽ സ്വപ്നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു; മൃതദേഹങ്ങൾ വഹിച്ചുള്ള വിമാനം കൊച്ചിയിലെത്തി

Date:

Share post:

കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. അല്പസമയം വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ വീടുകളിലേയ്ക്ക് കൊണ്ടുപോകും.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വിമാനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാർ അടക്കമുള്ളവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്‌നാട്ടിലെ ഏഴ് പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്നാട് സ്വദേശികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനായി തമിഴ്‌നാട് ഗവൺമെന്റിൻ്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....