ആകാശത്തെ അത്ഭുത പ്രതിഭാസം; വർണക്കാഴ്ചയൊരുക്കി 12ന് ഷാർജയിൽ ഉൽക്കമഴ ദൃശ്യമാകും

Date:

Share post:

ആകാശത്ത് ദൃശ്യവിരുന്നൊരുക്കി 12ന് ഉൽക്കമഴ ദൃശ്യമാകും. വർഷം തോറും പെയ്തിറങ്ങുന്ന പെഴ്സീയിഡ്സ് ഉൽക്കകൾ 12ന് അർധരാത്രി മുതൽ പുലർച്ചെ 3വരെ ചന്ദ്രവെളിച്ചമില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ദൃശ്യമാകും. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെയാണ് ആകാശത്ത് മിന്നിമറയുക. ഉൽക്ക വർഷം കാണാൻ വിപുലമായ സൗകര്യം ഒരുക്കിയതായി ഷാർജ മെലീഹ അർക്കിയോളജിക്കൽ സെന്റർ അറിയിച്ചു.

വർഷത്തിലെ ദീർഘവും വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക. ഭൂമിയിൽ എല്ലായിടത്തും ഉൽക്കവർഷം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെലീഹ ക്യാംപ് സൈറ്റിൽ വൈകുന്നേരം 6 മുതൽ ഉൽക്ക കാഴ്ചകൾ കാണുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കും. മരുഭൂമിയുടെ നടുവിൽ ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ആകാശ പഠനത്തിനായി തയാറാക്കിയിരിക്കുന്നത്. സന്ദർശകർക്ക് ദൂരദർശിനിയിലൂടെ ഉൽക്ക വർഷം കാണുന്നതിനുള്ള സംവിധാനവും ഇവിടെ സജ്ജീകരിക്കും. ഉൽക്ക മഴയെക്കുറിച്ച് കൂടുതൽ അറിവ് പകരുന്ന പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഉൽക്ക മഴ കാണുന്നതിനുള്ള സ്ഥലത്തേക്കുള്ള പ്രവേശനം തിരക്ക് പരി​ഗണിച്ച് ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ്, പ്രീമിയം ക്ലാസുകളിൽ ടിക്കറ്റ് തിരഞ്ഞെടുക്കാം. കുടുംബത്തോടൊപ്പം എത്തുന്നവർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവും ഏർപ്പെടുത്തും. താത്പര്യമുള്ളവർക്ക് https://discovershurooq.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ +971 6802 1111 എന്ന നമ്പറുമായും ബന്ധപ്പെടാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....