ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്കറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് നവംബർ 10 നടത്തപ്പെടും. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 മണി വരെയാണ് ഓപ്പൺ ഹൗസ്. ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.
ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് അംബാസഡറുമായി തങ്ങളുടെ വിവിധ പ്രശ്നങ്ങളും പരാതികളും പങ്ക് വെക്കുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനുമുള്ള അവസരമാണ് ഓപ്പൺ ഹൗസിലൂടെ ലഭിക്കുന്നത്. ഓപ്പൺ ഹൗസിൽ പങ്കെടുക്കാനെത്തുന്നവർക്ക് മുൻകൂറായി അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ എംബസിയിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് 98282270 എന്ന നമ്പറിൽ ബന്ധപ്പെട്ടും തങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരെ പിന്നീട് എംബസി ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടുകയും ചെയ്യും.