നിരത്തുകൾ കീഴടക്കാൻ വരുന്നു; ഒമാനിൽ നിർമ്മിക്കുന്ന ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

Date:

Share post:

അതിനൂതന ഇലക്ട്രിക് കാറുമായി ന​ഗരം കീഴടക്കാനൊരുങ്ങി ഒമാൻ. ഒമാനിൽ നിർമ്മിക്കുന്ന ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും. മെയ്‌സ് കമ്പനി തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ മോഡൽ അലൈവ് 1 ആണ് നിരത്തിലിറങ്ങാനൊരുങ്ങുന്നത്.

അഞ്ച് സീറ്റുകളുള്ള വാഹനത്തിന് 38,964 യു.എസ് ഡോളർ (14,990 റിയാൽ) ആണ് വില. 30 മിനിറ്റ് ടർബോ ചാർജ് ചെയ്യാനുള്ള ഓപ്ഷനുൾപ്പെടെ ഒരുക്കിയിരിക്കുന്ന വാഹനം ഒറ്റത്തവണ ചാർജ് ചെയ്‌താൽ 510 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. പ്രാദേശികമായിത്തന്നെ സാധിക്കുന്ന ഭാഗങ്ങൾ നിർമ്മിച്ച് ചെലവ് കുറയ്ക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ഡീകാർബണൈസേഷൻ നയത്തിൻ്റെ ഭാഗമായി 2030-ഓടെ 22,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ഗൾഫ് രാജ്യങ്ങൾ പദ്ധതിയിടുന്നതായി ഒമാനി ഗതാഗത മന്ത്രി ഹമൂദ് അൽ മാവാലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...