രണ്ടാമത് ദുബായ് മൗണ്ടൻ ബൈക്ക് റേസ് നാളെ (ഒക്ടോബർ 15) സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് സ്പോർട്സ് കൗൺസിൽ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മുഷ്രിഫ് പാർക്ക് മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് റേസ് നടക്കുന്നത്.
18 കിലോമീറ്റർ ദൈർഘ്യമുള്ള കമ്മ്യൂണിറ്റി കാറ്റഗറി, 37 കിലോമീറ്റർ ദൈർഘ്യമുള്ള അമച്വർ കാറ്റഗറി, 56 കിലോമീറ്റർ ദൈർഘ്യമുള്ള പ്രൊഫഷണൽ കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് റേസ് നടത്തുന്നത്. ഏകദേശം 70,000ലധികം മരങ്ങൾ നിറഞ്ഞ കാട്ടിലൂടെയാണ് മൗണ്ടൻ ബൈക്ക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം സംഘടിപ്പിച്ച മൗണ്ടൻ ബൈക്ക് റേസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 350 മത്സരാർത്ഥികളാണ് പങ്കെടുത്തത്.