കോപ് 28 കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ നാ​ളെ ദുബായിൽ തു​ട​ക്കം

Date:

Share post:

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന വാ​ർ​ഷി​ക കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യു​ടെ 28-ാം എ​ഡി​ഷ​ന്​​ നാളെ ദു​ബാ​യി​ൽ തുടക്കമാകും. സു​സ്ഥി​ര ന​ഗ​ര​മാ​യ എ​ക്സ്​​പോ സി​റ്റി​യിലാ​ണ്​ കോപ് 28 ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ലോകനേതാക്കൾ ഒത്തുചേരുന്ന സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ, കാ​ലാ​വ​സ്ഥ ധ​ന​കാ​ര്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഉച്ചകോടിയിൽ ച​ർ​ച്ച​ക​ൾ​ നടക്കും. ചാ​ൾ​സ്​ രാ​ജാ​വ്, ഇന്ത്യയുടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി, യു​ക്രെയ്​ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കിയ പ്രസിഡന്‍റ്​ റജബ് ത്വയ്യിബ്​ ഉർദുഗാൻ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവർക്കൊപ്പം വി​വി​ധ അ​റ​ബ്​ ഭ​ര​ണാ​ധി​കാ​രി​ക​ളും സമ്മേ​ള​ന​ത്തി​ൽ പങ്കെടുക്കും. ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ങ്ങ​ളി​ലും സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് ജോ ​ബൈ​ഡ​ൻ ഈ വർഷം പ​​ങ്കെ​ടു​ക്കില്ലെന്ന് ഇന്നലെ ഔദ്യോ​ഗികവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

സ​മ്മേ​ള​ന​വേ​ദി ബ്ലൂ ​സോ​ൺ, ഗ്രീ​ൻ സോ​ൺ എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച​ക​ളും ചർച്ചക​ളും ന​ട​ക്കു​ന്ന​ത്​ ബ്ലൂ ​സോ​ണി​ലാ​യി​രി​ക്കും. വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ്​ ഈ ​വേ​ദി​യി​ൽ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​ത്ത മാ​ധ്യ​മ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ്​ ഈ ​സോ​ണി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഗ്രീ​ൻ സോ​ണി​ൽ ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

നാളെ മുതൽ ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകത്ത് നിലനിൽക്കുന്ന എല്ലാ മേഖലകളും പ്രശ്നങ്ങളും ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....