ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമി‍ഴ്നാട് സ്വദേശികൾ മരിച്ചു

Date:

Share post:

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമി‍ഴ്നാട് സ്വദേശികൾ മരിച്ച നിലയില്‍. തിരുനെല്‍വേലി സ്വദേശി സയിദ് മുഹമ്മദ് അമീസ് (30) , തിരിച്ചിറപ്പളളി സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ടയര്‍ മരുഭൂമിയില്‍ ‍താ‍ഴ്ന്നാണ് അപകടം. അപകട സ്ഥലം കണ്ടെത്താന്‍ ഇവരുടെ കമ്പനിയ്ക്ക് ക‍ഴിയാഞ്ഞതും ആഘാതമായി.

ഒമാന്‍റെ അതിര്‍ത്തി പ്രദേശമായ ദോഫാര്‍ തുംറൈത്തിന് അടുത്ത് ഒബാറിലാണ് സംഭവം. സര്‍വ്വേ ജോലിയുെട ഭാഗമായാണ് ഇവര്‍ പോയത്. ഇരുവരും വ‍ഴിതെറ്റിയ വിവരം മനസ്സിലാക്ക് കമ്പനി പൊലീസില്‍ അറിയിക്കുകയായിരുന്നു. വാഹനത്തിന്‍റ െഎവിഎംഎസ് സിസ്റ്റം പ്രവര്‍ത്തിക്കാഞ്ഞതും ഇവര്‍ കുടുങ്ങിയ സ്ഥലം കണ്ടെത്തുന്നതിന് വിഘാതമായി.

പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ സ്വദേശികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം അറിയിച്ചത്. മൃതദേഹങ്ങൾ എയര്‍ ലിഫ്റ്റ് ചെയ്ത് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...