ഒമാനിൽ സുൽത്താൻ ഹൈതം സിറ്റി വരുന്നു; പദ്ധതി പ്രഖ്യാപനത്തിന് വൻ പിന്തുണ

Date:

Share post:

താഴ്ന്ന വരുമാനക്കാർക്കായി പുതിയ നഗര പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് . സുൽത്താൻ ഹൈതം സിറ്റിയെന്ന് പേരിട്ട പദ്ധതിയുടെ നിർമാണം 2027ൽ പൂർത്തിയാക്കാനാണ് തീരുമാനം. പുതിയ സിറ്റിയിൽ ഒരുലക്ഷം ആളുകൾക്ക്  താമസസൌകര്യം നൽകും.

ഒമാൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതു ജീവൻ നൽകുന്ന പദ്ധതിയാണെന്നാണ് വിലയിരുത്തൽ. പുതിയ നഗരത്തിൽ സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, ഷോപ്പിംഗ് ആർക്കേഡുകൾ, ലാൻഡ്‌സ്‌കേപ്പിംഗ്, ഗതാഗത യൂണിറ്റുകൾ എന്നിവ ഉണ്ടാകും. പദ്ധതി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതിയ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

മസ്‌കറ്റ് നഗരത്തിൻ്റെ വികസനവും വിപുലീകരണവും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകും. വരുമാനം കുറഞ്ഞവരും കൂട്ടുകുടംബമായി താമസിക്കുന്നതുമായ നിരവധിയാളുകൾ ഒമാനിലുണ്ട്. ഇതോടെ പദ്ധതിയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....