ബഹിരാകാശത്ത് നിന്നും ലഹരിവിരുദ്ധ സന്ദേശമയച്ച് സുൽത്താൻ അൽ നെയാദി

Date:

Share post:

ബഹിരാകാശത്ത് നിന്നും ലഹരിവിരുദ്ധ സന്ദേശമയച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. അൽ നെയാദിയുടെ വീഡിയോ സന്ദേശം ദുബായ് പോലീസാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ഉപയോഗം വ്യക്തികൾക്കും സമൂഹങ്ങൾക്കും ഹാനികരമാകുമെന്ന സന്ദേശമാണ് അൽ നെയാദി പങ്കുവെക്കുന്നത്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ ഒബ്സർവേറ്ററി ഡെക്കിൽ നിന്നാണ് നെയാദി സന്ദേശം നൽകിയത്. ‘മയക്കുമരുന്ന് ഉപയോഗം നമ്മുടെ കാലത്തിന്റെ വിപത്താണ്, സമൂഹത്തെ നശിപ്പിക്കുന്ന മാരകമായ ക്യാൻസറിന് ഇത് കാരണമാകും. ലഹരിമരുന്ന് ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ദീർഘകാല പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്’ എന്ന് അൽ നെയാദി പറഞ്ഞു.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് മുന്നോടിയായാണ് അൽ നെയാദി തന്റെ സന്ദേശം അയച്ചത്. മയക്കുമരുന്ന് പ്രതിരോധം കേവലം ഒരു കടമ മാത്രമല്ല, ദേശീയ ഉത്തരവാദിത്തമാണെന്ന് അൽ നെയാദി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ സംരംഭത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...