ഒമാനിൽ ചെമ്മീന്‍ പിടിക്കുന്നതിന് വിലക്ക്; ഒൻപത് മാസത്തേക്കാണ് നിരോധനം

Date:

Share post:

ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2024 ഓ​ഗസ്റ്റ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവിൽ ചെമ്മീൻ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ലെന്ന് കാർഷിക – മത്സ്യബന്ധന – ജലവിഭവ മന്ത്രാലയം അറിയിച്ചു.

ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുത്പാദനം, സ്വാഭാവിക വളർച്ച എന്നിവ കണക്കിലെടുത്താണ് നിരാധനം ഏർപ്പെടുത്തിയത്. നിരോധനം ലംഘിക്കുന്നവർക്ക് 5,000 ഒമാനി റിയാൽ വരെ പിഴയോ മുന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. കൂടാതെ ചെമ്മീൻ ബന്ധനത്തിനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസൻസ് താത്കാലികമോ സ്ഥിരമായോ റദ്ദാക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

മത്സ്യബന്ധന നിയന്ത്രണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബോധവത്കരണ ക്യംപെയിനുകൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോസ്‌റ്റ് ഗാർഡ് ഓഫ് റോയൽ ഒമാൻ പോലീസ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപെയ്നുകൾ സംഘടിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...