നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ദുബായിക്ക് തുടക്കം കുറിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
4.5 ബില്യൺ ദിർഹം പ്രാരംഭ മുതൽ മുടക്കിലാണ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനായി ഞങ്ങൾ ഇന്ന് ഒരു പുതിയ പദ്ധതി ആരംഭിക്കുകയാണ് എന്ന് വ്യക്തമാക്കിയാണ് ഷെയ്ഖ് മുഹമ്മദ് യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ രാഷ്ട്രത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് അവയെ ഉപയോഗപ്പെടുത്താനും കഴിവുള്ള തലമുറകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.