പാർക്കിങ് ഇനി വളരെയെളുപ്പം; ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേയ്ക്ക്

Date:

Share post:

ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക് മാറ്റി മുനിസിപ്പാലിറ്റി. ഇതിന്റെ ഭാ​ഗമായി 70,000 പാർക്കിങ്ങുകളാണ് പെയ്ഡ് പാർക്കിങ് സംവിധാനത്തിലേയ്ക്ക് മാറ്റിയിരിക്കുന്നത്. നിയമം ലംഘിച്ചും മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കിയും പാർക്ക് ചെയ്യുന്നവരെ കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തിയതായും ഷാർജ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

ഓരോ വർഷവും പേ പാർക്കിങ് പരിധിയിലേക്ക് പുതിയ മേഖലകൾ ഉൾപ്പെടുത്തുകയാണ് മുനിസിപ്പാലിറ്റി. വാണിജ്യ, വിനോദ രംഗത്തുള്ള എമിറേറ്റിന്റെ പുരോഗതി പരിഗണിച്ചാണ് വാഹന പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തുന്നത്. കൂടാതെ പാർക്കിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പാർക്കിങ് പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്‌മാർട്ട് ക്യാമറകൾ വഴി സ്‌കാൻ ചെയ്‌താണ് നിയമലംഘകരെ കണ്ടെത്തുന്നത്. മണിക്കൂറിൽ 3,000 വാഹനങ്ങളുടെ നമ്പർ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

നിരക്ക് നൽകാതെ പാർക്ക് ചെയ്യുക, ഗതാഗതതടസം സൃഷ്ടിക്കുന്നവിധം വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുക, മാലിന്യം നിക്ഷേപിക്കാനുള്ള ബോക്സുകൾക്ക് സമീപം വാഹനം നിർത്തുക, ബസ് പാർക്കിങ്ങുകളിൽ പാർക്ക് ചെയ്യുക, പ്രത്യേകം അടയാളപ്പെടുത്തിയ അല്ലെങ്കിൽ നിരോധിത മേഖലകളിൽ പാർക്ക് ചെയ്യുക, കാൽനടപ്പാതയിലേക്ക് വാഹനം കയറ്റി നിർത്തുക, അടച്ചിട്ട ഉപരിതല പാർക്കിങ് കയ്യേറുക, ഔദ്യോഗിക ദൗത്യങ്ങൾക്ക് തടസമുണ്ടാക്കുന്ന വിധത്തിൽ സർക്കാർ കെട്ടിടങ്ങൾക്ക് സമീപം നിർത്തുക, ഭിന്നശേഷിക്കാർക്കായി വേർതിരിച്ച പാർക്കിങ് അനധികൃതമായി പ്രയോജനപ്പെടുത്തുക, നമസ്‌കാര സമയങ്ങളിലല്ലാതെ മസ്‌ജിദ് പാർക്കിങ് ഉപയോഗിക്കുക, പൊതുഗതാഗത വാഹനങ്ങൾക്കുള്ള പാർക്കിങ്ങിൽ വാഹനം നിർത്തുക എന്നിവയ്ക്കാണ് പിഴ ചുമത്തുക.

വരും വർഷങ്ങളിലും ഷാർജയിലെ ജനസാന്ദ്രത കൂടിയ മേഖലകൾ പേ-പാർക്കിങ് പരിധിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനായി നഗരസഭ സമഗ്ര സർവേ പൂർത്തിയാക്കിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....