ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് (എസ്.സി.സി) പുനഃസംഘടിപ്പിക്കാൻ ഉത്തരവിറക്കി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിനെ മുനിസിപ്പാലിറ്റികളുടെ എണ്ണം അനുസരിച്ച് നിയോജക മണ്ഡലങ്ങളായി വിഭജിക്കുമെന്നും സുപ്രീം കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ അനുസരിച്ച് ഓരോ നിയോജക മണ്ഡലത്തിലും രജിസ്റ്റർ ചെയ്ത പൗരന്മാർ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജ് ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് ഷാർജ സിറ്റി: 9 സീറ്റുകൾ, അൽ ദൈദ് സിറ്റി: 3 സീറ്റുകൾ, ഖോർ ഫക്കൻ സിറ്റി: 3 സീറ്റുകൾ, കൽബ സിറ്റി: 3 സീറ്റുകൾ, ദിബ്ബ അൽ ഹിൻ സിറ്റി: രണ്ട് സീറ്റുകൾ, മാഡം ഏരിയ: രണ്ട് സീറ്റുകൾ, അൽ ബതേഹ് ജില്ല: ഒരു സീറ്റ്, മലീഹ ജില്ല: ഒരു സീറ്റ്, അൽ ഹംരിയ മേഖല: ഒരു സീറ്റ് എന്നിങ്ങനെ എസ്.സി.സി സീറ്റുകൾ അനുവദിക്കും. ഓരോ ഇലക്‌ട്രൽ നിയോജക മണ്ഡലത്തിനുമുള്ള അന്തിമ ഇലക്ടറൽ കോളേജ് ലിസ്റ്റ് സുപ്രീം കമ്മിറ്റി അംഗീകരിക്കുമെന്നും അതേസമയം തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി വോട്ടർമാരെ അറിയിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇലക്ടറൽ മണ്ഡലം അനുസരിച്ച് ഇലക്ടറൽ കോളേജ് ലിസ്റ്റിൽ പേര് വരുന്ന ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. വോട്ട് ചെയ്യുന്നത് വ്യക്തിപരമായ അവകാശമായും പരിഗണിക്കും. പ്രോക്സി വോട്ട് ചെയ്യുന്നത് നിരോധിച്ചിട്ടുമുണ്ട്. ഒരു വോട്ടർ അവരുടെ ഇലക്ടറൽ മണ്ഡലത്തിലേക്ക് ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ പാടില്ല. എമിറേറ്റിൽ ഭരണാധികാരിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഒരു ഉന്നത കമ്മിറ്റി കൺസൾട്ടേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പുകൾക്കായുള്ള സുപ്രീം കമ്മിറ്റി എന്ന പേരിൽ സ്ഥാപിക്കപ്പെടുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.