അറബിയിൽ വിദേശഭാഷാ പദങ്ങൾ ചേർക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച്​ ഷാർജ ഭരണാധികാരി

Date:

Share post:

അറബി ഭാഷയിൽ വിദേശപദങ്ങൾ ചേർക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ഡയറക്ട് ലൈൻ പ്രോഗ്രാമിനിടെയാണ് അദ്ദേഹം അറബി ഭാഷയുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. പല അറബിക് വാക്കുകളും മാറ്റി പകരം അന്യഭാഷകൾ ഉപയോ​ഗിക്കുന്നുണ്ടെന്നും അറബി ഭാഷയെ മാറ്റിമറിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറബിയിലേയ്ക്ക് നാല് വർഷം മുമ്പ് ചേർക്കപ്പെട്ട ചില വിദേശ പദങ്ങൾ ഭാഷയുടെ ഭാഗമാണെന്ന് വിശ്വസിച്ചാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. ഇന്ന് വിദേശ പദങ്ങളുടെ ഉപയോഗം അതിരുകടക്കുന്നുണ്ടെന്നും കൈറോയിലെ അറബിക് ലാംഗ്വേജ് അക്കാദമിയിലെ അംഗമെന്ന നിലയിൽ രജിസ്റ്റർ ചെയ്ത വിദേശ പദങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറബിയിൽ കൂട്ടിച്ചേർക്കപ്പെട്ട വിദേശപദങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒക്ടോബർ രണ്ടിന് കൈറോയിൽ സംഘടിപ്പിക്കുന്ന അറബിക് ലാംഗ്വേജ് അക്കാദമി കോൺഫറൻസിൽ പങ്കെടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...