ഷാർജയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച 1300 മണിക്കൂർ നീണ്ട വായനോത്സവം സമാപിച്ചു

Date:

Share post:

ഷാർജയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച വായനോത്സവത്തിന്റെ 14-ാമത് എഡിഷൻ സമാപിച്ചു. 1300 മണിക്കൂർ നീണ്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സമാപിച്ചത്. ‘നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക’ എന്ന ആശയത്തിൽ എല്ലാ പ്രായക്കാരായവരെയും പഠനത്തിന്റെയും ഭാവനയുടെയും ലോകത്തേക്ക് നയിക്കാൻ വായനോത്സവത്തിലൂടെ സാധിച്ചു.

കുട്ടികൾ, യുവാക്കൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, കലാകാരന്മാർ, എഴുത്തുകാർ എന്നിവരുൾപ്പെടെ 1,22,000-ലധികം ആളുകളാണ് എക്‌സ്‌പോ സെന്റർ സന്ദർശിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഷാർജ ഫാമിലി അഫലിയേഴ്‌സ് ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും നിർദേശമനുസരിച്ച് ഷാർജ ബുക്ക് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഭാവി തലമുറയെ ശാക്തീകരിക്കുക, അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുക എന്നീ ഷാർജയുടെ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു വായനോത്സവം. കല, കായികം, സാങ്കേതികവിദ്യ, ചിത്രീകരണം, സംഗീതം എന്നിവയിൽ വിപുലമായ പ്രവർത്തനങ്ങൾ, പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയുടെ വൈവിധ്യപൂർണ്ണമായ അവതരണമായിരുന്നു പരിപാടിയിൽ നടന്നത്. വായനോത്സവത്തിൽ ലോകമെമ്പാടുമുള്ള 141 പ്രസാധകരും 66 രാജ്യങ്ങളിൽ നിന്നുള്ള 457 അതിഥികളും പങ്കെടുത്ത പരിപാടിയിൽ 1,732 ആകർഷകമായ വർക്ക്ഷോപ്പുകളും സെഷനുകളും സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...