ബലിപെരുന്നാളിനോട് അനുബന്ധിച്ച് 446 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ, ഫുജൈറ ഭരണാധികാരികൾ. ഷാർജയിലെ 352 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്തരവിട്ടത്.
ഫുജൈറയിലെ ജയിലിൽ കഴിയുന്ന 94 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരെയാണ് മോചിപ്പിക്കുക.