ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ച് ഒമാൻ

Date:

Share post:

ഹജ്ജ് സീസണിന് മുന്നോടിയായി ഒമാനില്‍ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു. ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയമാണ് ഫീസ് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിന് തന്നെ പൂർത്തിയായതായും 34,126 അപേക്ഷകൾ രാജ്യത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവ്വഹണത്തിനായി ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഒമാനിൽ നിന്ന് മദീനയിലേക്ക് വിമാനമാർ​ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദു‌ൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലുമാണ് ഫീസിനത്തിൽ നൽകേണ്ടത്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർ​ഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലും നൽകേണ്ടിവരും. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെന്റ് ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവ്, ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് എന്നിവ ഉൾപ്പെടെയാണിത്.

ഈ വർഷം ലഭിച്ച ഹജ്ജ് അപേക്ഷകരിൽ 31,064 പേർ ഒമാനികളും 3,062 പ്രവാസികളുമാണ്. ഇവരിൽ നിന്ന് 14,000 പേരെയാണ് ഹജ്ജ് നിർവ്വഹണത്തിനായി ഈ വർഷം ഒമാനിൽ നിന്ന് തിരഞ്ഞെടുക്കുക. ഇതിൽ ആദ്യമായി ഹജ്ജ് ചെയ്യുന്നവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, അർബുദം ബാധിച്ചവർ തുടങ്ങിയവർക്കാണ് മുൻഗണന നൽകുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...

ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി...