ഉറങ്ങിക്കിടന്ന അധ്യാപികയുടെ ഫോട്ടോ എടുത്തു; സ്‌കൂൾ ജീവനക്കാരിക്ക് 2,000 ദിർഹം പിഴ ചുമത്തി കോടതി

Date:

Share post:

ഉറങ്ങിക്കിടന്ന അധ്യാപികയുടെ ചിത്രം അനുവാദമില്ലാതെ പകർത്തിയ സഹപ്രവർത്തകയ്ക്ക് പിഴ ചുമത്തി കോടതി. അനധികൃതമായി ചിത്രം എടുത്ത് പ്രചരിപ്പിച്ചതിന് സ്കൂൾ ജീവനക്കാരിക്ക് 2,000 ദിർഹമാണ് ദുബായ് കോടതി പിഴ ചുമത്തിയത്.

ഒരു സ്വകാര്യ സ്‌കൂളിൽ ക്ലാസുകൾക്കിടയിലെ ഇടവേളയ്‌ക്കിടെ അധ്യാപകരുടെ വിശ്രമമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അധ്യാപികയുടെ ചിത്രമാണ് സഹപ്രവർത്തക ഫോണിൽ പകർത്തിയത്. അധ്യാപികയുടെ മുഖം ചിത്രത്തിൽ വ്യക്തമായി കാണാനും സാധിക്കുന്നുണ്ടായിരുന്നു. തുടർന്ന് ചിത്രം വാട്‌സ്ആപ്പ് വഴി സ്‌കൂൾ അധികൃതർക്ക് കൈമാറുകയായിരുന്നു. അധ്യാപികയുടെ സ്വകാര്യത ലംഘിച്ചതിനാണ് സ്‌കൂൾ ജീവനക്കാരിക്കെതിരെ ദുബായ് കോടതി നടപടി സ്വീകരിച്ചത്.

മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നതിനെതിരെ യുഎഇയിൽ കർശന നിയമമാണ് നിലവിലുള്ളത്. മറ്റൊരാളുടെ അനുവാദമില്ലാതെ ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ തുടങ്ങിയവ പകർത്തുക, അവ പ്രചരിപ്പിക്കുക, സോഷ്യൽ മീഡിയയിൽ ഒരാളുടെ സ്വകാര്യതയിൽ കടന്നുകയറുന്ന കമൻ്റുകൾ പോസ്റ്റ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ആറ് മാസത്തെ തടവും 5,00,000 ദിർഹം വരെ പിഴയുമാണ് ചുമത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....