ഡിജിറ്റൽ സമ്പദ്വ്യവസ്ഥ സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും സഹകരിക്കാൻ ഒരുങ്ങുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, സാങ്കേതികവിദ്യ, ഇന്നവേഷൻ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും വളർന്നു വരുന്ന സാങ്കേതിക വിദ്യയിൽ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് ഇരു രാജ്യങ്ങളും ധാരണയിലായത്.
ഇന്ത്യൻ റെയിൽവേ-കമ്യൂണിക്കേഷൻസ്-ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവും സൗദി വിവരവിനിമയ-വിവരസാങ്കേതിക വിദ്യ മന്ത്രി എൻജി. അബ്ദുല്ല അൽസ്വാഹയുമാണ് ബംഗളൂരുവിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. അതേസമയം സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിലും നിക്ഷേപത്തിനുള്ള ആകർഷകമായ ലക്ഷ്യസ്ഥാനമെന്ന നിലയിലും സൗദി അറേബ്യ സ്വന്തം പങ്ക് ശക്തിപ്പെടുത്താനാണ് ഇന്ത്യയുമായി ധാരണയിൽ എത്തിയത്.