സൗദിയിൽ വാഹനങ്ങളിലെ സാങ്കേതിക പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് നിർബന്ധമാക്കി. ഏതു വാഹന പരിശോധനാ കേന്ദ്രത്തിലേക്കും പോകുന്നതിനു മുമ്പായി ഇ-പ്ലാറ്റ്ഫോമായ http://vi.vsafety.sa/ വഴി അപ്പോയിന്റ്മെന്റ് എടുക്കണം. മുഴുവന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം വ്യക്തിപരമായ വിവരങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്കി ഏതിനം പരിശോധനയാണ് വേണ്ടതെന്ന് തിരഞ്ഞെടുത്താണ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടത്. ഇതിന് ശേഷം വാഹന പരിശോധനക്ക് സമീപിക്കുന്ന പ്രവിശ്യയും വാഹന പരിശോധനാ കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുക്കണം. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ നല്കി അപ്പോയിന്റ്മെന്റ് ബുക്കിംഗ് കണ്‍ഫേം ചെയ്യുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.