ദുബായിൽ പരിസ്ഥിതി സൗഹാർദ്ദ തെരുവ് വിളക്കുകൾ സ്ഥാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പഴയരീതിയിലുള്ള ലെറ്റുകൾക്ക് പകരമാണ് 14,400 എൽഇഡി ലൈറ്റുകൾ നിലവിൽ ആർടിഎ സ്ഥാപിച്ചിരിക്കുന്നത്.
39 ടണലുകളും റോഡ് ക്രോസിങ്ങുകളും ഉൾപ്പെടെ 22.6 കി.മീറ്ററിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പുതിയ ലൈറ്റുകൾ ഊർജത്തിന്റെ 60 ശതമാനം ലാഭിക്കുമെന്നും 177 ശതമാനം കൂടുതൽ ഈട് നിൽക്കുമെന്നും അധികൃതർ പറഞ്ഞു. എയർപോർട്ട്, ഷിന്ദഗ, ദുബായ് മാൾ, ദുബായ് വേൾഡ് ട്രേഡ് സെന്റർ ടണലുകൾ എന്നിവിടങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് ആറ് മാസത്തെ പദ്ധതിയിൽ ആർടിഎ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
പുതിയതായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾക്ക് 50,000 മണിക്കൂർ കാലാവധിയാണ് കമ്പനി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികളുടെയും പ്രവർത്തന ചെലവുകളും വളരെ കുറവ് മാത്രമേ വരികയുള്ളുവെന്നും ഊർജ നഷ്ടം 20 ശതമാനം കുറയുമെന്നും ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മൈത ബിൻ അദായി പറഞ്ഞു. വരുംനാളുകളിൽ ദുബൈയിൽ പൂർണ്ണമായും എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ആർടിഎ.