ഭക്തിയും പുണ്യവും നിറയുന്ന റമദാൻ കാലം

Date:

Share post:

ഭക്തി സാന്ദ്രമാകുന്ന ഒരു റമദാൻ കാലം. വിശ്വാസികൾ പ്രാർത്ഥനയ്ക്ക് എത്തുന്ന മസ്ജിദുകൾ മുതൽ ആളുകൾ സംഘടിക്കുന്ന ഇടങ്ങളിലും സോഷ്യൽ മീഡിയ ഉളളടക്കങ്ങളിലും പ്രകടമാണത്. പകലെന്നോ രാത്രിയെന്നോ വെത്യാസമില്ലാതെ അറബ് ലോകത്ത് നാടും നഗരവും റമദാൻ കാലത്തെ അടയാളപ്പെടുത്തുന്നതാണ്.

മസ്ജിദുകളിലെ തയ്യാറെടുപ്പുകളാണ് പ്രധാനം. കൂടുതൽ വിശ്വാസികളെ ഉൾക്കൊളളാനുളള ഒരുക്കങ്ങൾ മസ്ജിദുകളിലുണ്ടാവും. റമദാൻ കാലത്തെ വെള്ളിയാള്ചകളിൽ മിക്ക പ്രാർത്ഥനാ കേന്ദ്രങ്ങളിലും മുറ്റവും കടന്ന് വിശ്വാസികളുടെ നിരയുണ്ടാകും. പള്ളികളോട് അനുബന്ധിച്ച് ഇഫ്താർ ടെൻ്റുകൾ ഒരുക്കുന്നതും പതിവാണ്.

ആദ്യമായി നോമ്പുതുക്കാനെത്തുന്ന പുതുതലമുറയിലെ വിശ്വാസികളും പ്രത്യേകതയാണ്. ഓരോ വിശ്വാസി കുടുംബത്തിനും ആഹ്ളാദം പകരുന്ന അനുഭവമാണത്. ആത്മീയതയുടെ പാതയിലൂടെ സഞ്ചരിക്കുന്ന പുതുതലമുറ കുടുംബത്തിനും നാടിനും ഭാവിയുടെ നല്ല പ്രതീക്ഷകൾ ജ്വലിപ്പിക്കുന്നതാണ്.

പകൽ മുഴുവൻ നീണ്ട വ്രതത്തിന് ശേഷമെത്തുന്ന നോമ്പുതുറയാണ് അതിപ്രധാനം. ഇതിനായി പ്രത്യേക തയ്യാറെടുപ്പുകളാണ് നടത്തുക. നോമ്പുതുറക്കായി സംഘടിപ്പിക്കുന്ന ഇഫ്താർ കൂട്ടായ്മകൾ സ്നേഹത്തിൻ്റേയും സാഹാദോര്യത്തിൻ്റേയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. ജാതിമത ഭേതമെന്യേ ജനങ്ങൾ ഇഫ്താർ കൂട്ടായ്മകളിൽ പങ്കെടുക്കും. റസ്റ്റോറൻ്റുകളിൽ നോമ്പുതുറക്കായി വിവിധ വിഭവങ്ങളൊരുങ്ങും. വീടുകളിലെ അടുക്കളകളിൽ നോമ്പുതുറ രുചികളുടെ പരീക്ഷണങ്ങളും പതിവാണ്.

റമദാൻ കാലത്ത് നോമ്പുതുറ വിഭവങ്ങൾ ഒരുക്കാൻ മാർക്കറ്റുകൾ സജ്ജമാകും. റമദാൻ വിപണി എല്ലാ ഇടങ്ങളിലുമുണ്ട്. മാളുകളിൽ പ്രത്യേക അലങ്കാരങ്ങളൊരുക്കിയാണ് റമദാൻ കാലത്തെ വരവേൽക്കുക. കെട്ടിടങ്ങളും ദീപാലകൃതമാകും. ആളുകൾ സംഗമിക്കുന്ന കേന്ദ്രങ്ങളിലെല്ലാം റമദാൻ സന്ദേശങ്ങൾ ഉയരുകയും റമദാൻ്റെ സന്തോഷം പ്രകടമാവുകയും ചെയ്യും.

അപരനെ നമ്മെപ്പോലെത്തന്നെ കാണുകയും പരിഗണിക്കുകയും ചെയ്യുന്ന കാലമാണിത്. ലോകമാകെ ഒറ്റപ്പെട്ട മനുഷ്യർക്ക് സഹായമെത്തിക്കുന്ന കാലം. ദുരിതമനുഭവിക്കുന്ന മനുഷ്യരിലേക്ക് കാര്യണ്യത്തിൻ്റെ സഹായ ഹസ്തങ്ങളും നീളാറുണ്ട്. അറബ് രാജ്യങ്ങൾ വൻതോതിൽ നിർദ്ധന രാജ്യങ്ങളിലേക്കും ദുരിത ബാധിക മേഖലകളിലേക്കും സഹായങ്ങൾ വിതരണം ചെയ്യും. ഒരുമനസ്സോടെ വിശ്വാസലോകം ലോകത്തെ ഒന്നായികാണുന്ന കാലം കൂടിയാണ് റമദാൻ ദിനങ്ങൾ.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...