ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ. തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖിക്ക് അംബാസഡറായി ചുമതലപ്പെടുത്തിയതിന്റെ സ്ഥാന പത്രം കൈമാറിയാണ് വിപുൽ സ്ഥാനമേറ്റത്.
സ്ഥാനമേറ്റതിന് ശേഷം ഇരുവരും തമ്മിൽ കൂടികാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.