തട്ടിപ്പ് മെയിലുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി ഖത്തർ ഗതാഗത മന്ത്രാലയം 

Date:

Share post:

ത​ട്ടി​പ്പ് ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളിൽ വീഴരുതെന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ‘നി​ങ്ങ​ളു​​ടെ പേ​രി​ലു​ള്ള പാ​ഴ്സ​ൽ കൈ​മാ​റു​ന്ന​തി​ന് വേണ്ടി ത​യാ​റാണ്. ഡെ​ലി​വ​റി ചാ​ർ​ജ് ഓ​ൺ​ലൈ​ൻ വ​ഴി അ​ട​ക്കണം’ എന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഇ- ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​ജ​വും സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​മാ​ണെ​ന്ന് ​ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 24 മ​ണി​ക്കൂ​റി​നുള്ളിൽ ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ക്രെ​ഡി​റ്റ്-​ഡെ​ബി​റ്റ് കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക അ​ട​ച്ചാ​ൽ അ​ടു​ത്ത ദി​വ​സം​ത​ന്നെ പാ​ർ​സ​ൽ എ​ത്തി​ക്കു​മെ​ന്നു​ള്ള അ​റി​യി​പ്പു​മാ​യാ​ണ് സ്ഥിരം ത​ട്ടി​പ്പ് ഇ- ​മെ​യി​ലു​ക​ളെ​ത്തു​ന്ന​ത്.

അതേസമയം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ​മെ​യി​ലു​ക​ൾ അ​യ​ക്കു​ന്നി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അറിയിച്ചു. 12.99റി​യാ​ൽ പാ​ർ​സ​ൽ ചാ​ർ​ജാ​യാ​ണ് ഇ​വ​ർ ചോ​ദി​ക്കു​ന്ന​ത്. എന്നാൽ ത​ട്ടി​പ്പു​കാ​രു​ടെ യഥാർത്ഥ ല​ക്ഷ്യം ബാ​ങ്ക് കാ​ർ​ഡു​ക​ളു​ടെ​യും മ​റ്റും വി​ശ​ദാം​ശ​ങ്ങ​ളാ​ണ്. വ്യ​ക്തി​ക​ൾ​ക്ക് അ​റ​ബി​യി​ലാ​യി അ​യ​ക്കു​ന്ന ​ഇത്തരം ത​ട്ടി​പ്പ് ഇ-​മെ​യി​ലു​ക​ളു​ടെ മാ​തൃ​ക​യും അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചു. വ്യാ​ജ ലി​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ച്ച് കാ​ർ​ഡ് വി​വ​ര​ങ്ങ​ളും മ​റ്റും ന​ൽ​കി ഇ​ട​പാ​ടി​ന് ശ്ര​മി​ക്കു​മ്പോ​ൾ ബാ​ങ്ക് വി​വ​ര​ങ്ങ​ളും മ​റ്റും വ്യാ​ജ​ന്മാ​ർ സ്വ​ന്ത​മാ​ക്കും. കൂടാതെ അ​ക്കൗ​ണ്ടി​ൽ ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ന​ഷ്ട​മാ​കാ​ൻ ഇത് ഇടയാ​കു​ക​യും ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....