ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ച് യുഎഇ

Date:

Share post:

വലിയപെരുന്നാളിനായി ഒരുങ്ങുകയാണ് ഇസ്ലാം മതവിശ്വാസികൾ. ജൂൺ 16നാണ് യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിലെ നമസ്കാര സമയം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.

ബലിപെരുന്നാൾ പ്രാർത്ഥനാ സമയം ഇപ്രകാരമാണ്
• അബുദാബി സിറ്റി : രാവിലെ 5.50
• അൽഐൻ : രാവിലെ 5.44
• ദുബായ് : രാവിലെ 5.45
• ഷാർജ : രാവിലെ 5.44
• അജ്മാൻ : രാവിലെ 5.44
• ഉമ്മുൽ ഖുവൈൻ : രാവിലെ 5.43
• റാസൽഖൈമ : രാവിലെ 5.41
• ഫുജൈറ : രാവിലെ 5.41

പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ പ്രത്യേക പ്രാർത്ഥനകൾക്കായി പള്ളികളിലേയ്ക്കും ഈദ് ​ഗാഹുകളിലേയ്ക്കും പോകുകയും വിശുദ്ധ ദിനം ഭക്തിയോടെ ആരംഭിക്കുകയും ചെയ്യും. യുഎഇയിൽ പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 15 മുതൽ 18 വരെ നാല് ദിവസത്തെ അവധിയാണ് യുഎഇ നിവാസികൾക്ക് ലഭിക്കുക. സ്വകാര്യ , പൊതുമേഖലയിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധികളാണ് അനുവദിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...