‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

പ്രവാസത്തിൻ്റെ സമവാക്യങ്ങൾ മാറിയ 2023

Date:

Share post:

മലയാളിയുടെ പ്രവാസത്തിൻ്റ സമവാക്യങ്ങൾ മാറ്റിയെഴുതിയ വർഷമാണ് 2023. ഗൾഫ് പ്രവാസം എന്നത് യൂറോപ്പ് കുടിയേറ്റമെന്ന നിലയിലേക്ക് മാറുന്ന കാലം. കുടിയേറ്റ നിരക്ക് വർദ്ധിച്ചത് കേരളത്തെ അങ്കലാപ്പിലാക്കുന്നതിനൊപ്പം പ്രവാസലോകത്തെ നിയമമാറ്റങ്ങളും സാഹചര്യങ്ങളും 2023നെ വേറിട്ടുനിർത്തുന്നു. കേരളത്തിലെ യുവത്വം കൂട്ടത്തോടെ നാടുവിടുന്നെന്ന ആവലാതികൾ ഉയർന്നുകേട്ട വർഷം കൂടിയാണ് 2023.

പ്രവാസം കുടിയേറ്റമായി മാറിയ കാലം

നഴ്സുമാരെ ആശ്രിയിച്ച് മുന്നേറിയ മലയാളി കുടിയേറ്റം കോവിഡിന് ശേഷം ഗൾഫിൽ നിന്ന് യൂറോപ്പിലേക്ക് മാറിയത് വളരെ വേഗമാണ്. ഓസ്ട്രേലിയയും കാനഡയുമാണ് പ്രധാന ഇടങ്ങളായത്. മാൾട്ടപൊലുളള ചെറുരാജ്യങ്ങളും പ്രവാസികളെ ആകർഷിച്ചു. എങ്കിലും യുഎഇ ഉൾപ്പടെ ഗൾഫ് പ്രവാസികളുടെ സജീവത പ്രകടമാക്കി.

പുതിയ കാലത്തിനനുസരിച്ചുളള തൊഴിൽ മേഖല തേടാൻ യുവാക്കളെ പ്രേരിപ്പിച്ച വർഷം കൂടിയാണ് കടന്നുപോകുന്നത്. മത്സരാധിഷ്ഠിത തൊഴിലും തൊഴിലവസരങ്ങളും ഉണ്ടായെങ്കിലും സമാന്തരമായി തൊഴിൽ അസ്ഥിരതയുമുണ്ടായി. സൌദിയും യുഎഇയും കുവൈറ്റും സ്വദേശിവ്തകരണം ശക്തമാക്കുന്നത് ഗൾഫിലെ കാഴ്ചകളായി മാറി. ആശ്രിത കുടുംബ വിസ നിയന്ത്രണം നടപ്പിലാക്കിയ കുവൈറ്റ് ഇളവുകളിലേക്ക് വർഷാവസാനവും എത്തിയിട്ടില്ല. ഇതിനിടെ ഡോളറിൻ്റെ വിനിമയമൂല്യം രൂപയുമായ ബന്ധപ്പെട്ട് റെക്കോർഡ് താഴ്ചയിലെത്തിയത് ലോകമാകമാനമുളള പ്രവാസികൾ പ്രയോജനപ്പെടുത്തിയ വർഷം കൂടിയായിരുന്നു 2023.

കപ്പലോളം പ്രതീക്ഷകൾ

പ്രവാസികളെ സാരമായി ബാധിക്കുന്ന വിമാനടിക്കറ്റ് നിരക്കിൽ ഇടപെടാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാറിൻ്റെ നിലപാടാണ് ഇക്കൊല്ലം ഏറ്റവും നിരാശജനകമായി മാറിയത്. ഉത്സവ സീസണുകളിലും മറ്റും വിമാനക്കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെതിരേ കാലങ്ങളായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. അമിത യാത്രാനിരക്ക് നിയന്ത്രിക്കണമെന്നും ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാട് ലഭ്യമായില്ല.

അതേസമയം ഗൾഫ് മേഖലയിൽനിന്ന് കേരളത്തിലേക്ക് യാത്രാകപ്പൽ സർവ്വീസ് ആരംഭിക്കുന്നതിന് കേന്ദ്രം അംഗീകാരം നൽകിയ വർഷം കൂടിയാണ് 2023. പതിനായിരം രൂപയ്ക്ക് 200 കിലോ ലഗേജ് ഉൾപ്പടെ യാത്ര ചെയ്യാനാകുമെന്നാണ് നിഗമനം. വിമാന യാത്രയേക്കാൾ ചിലവേറെ കുറയുമെന്നതിനാൽ കപ്പൽ യാത്രാ സൌകര്യം പുതുവർഷത്തിലെ പ്രവാസികളുടെ പ്രതീക്ഷയാണ്. ദുബായിൽ നിന്ന് കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കാണ് ആദ്യഘട്ട സർവ്വീസുകൾ ആസൂത്രണം ചെയ്യുന്നത്.

പ്രവാസികൾക്ക് വോട്ടവകാശം വേണമെന്ന ആവശ്യവും കാലങ്ങളായി ഉയരുന്നതാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതും പ്രവാസലോകത്തെ പ്രതീക്ഷയാണ്. പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും വോട്ടവകാശം ഒരുക്കാമെന്ന നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയിൽ സ്വീകരിച്ചിട്ടുളളതും. ഇതിനായി ജനപ്രാധിനിധ്യ നിമയത്തിലെ ഭേതഗതികൾ സംബന്ധിച്ച കേന്ദ്രനീക്കം തന്നെയാകും നിർണായകമാവുക.

നയവും നയതന്ത്രവും

2023 സെപ്റ്റംബറിലാണ് ഖലിസ്ഥാൻ വിഘടനവാദം കാനഡയിലെ ഇന്ത്യൻ പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്. ഖലിസ്ഥാൻ വിഘടനവാദി നേതാവായ ഹർദ്ദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളാവുന്നതിനിടെ മറ്റൊരു ഖലിസ്ഥാൻവാദി നേതാവ് സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെ കൊല്ലപ്പെട്ടതും സ്ഥിതി രൂക്ഷമാക്കി. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഇടപെടലോടെ സ്ഥിതിഗതികൾ താത്കാലിക നിയന്ത്രണത്തിലെത്തിച്ചെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുളള സൌഹൃദത്തിൽ വിളളൽവീണു.

ബ്രിട്ടൻ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതും പ്രവാസലോകത്തെ വലിയ ചർച്ചയായി. രാജ്യത്ത് ഏഴരലക്ഷം കുടിയേറ്റക്കാരുണ്ടെന്നും എണ്ണം പകുതിയായി കുറയ്ക്കുകയാണ് പദ്ധതിയെന്നും ബ്രിട്ടൻ പ്രഖ്യാപിച്ചത് പഠനവിസയിലും തൊഴിൽ വിസയിലും യുകെ ലക്ഷ്യമിടുന്നവരെ നിരാശപ്പെടുത്തി. വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയതും ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് ആശ്രതവിസ നിർത്തലാക്കിയതും പ്രധാന മാറ്റമാണ്. 2024 ഏപ്രിൽ മുതലാണ് നിയമം യുകെയിൽ പ്രാബല്യത്തിൽ വരിക.

യുകെ വിസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം 26,200 പൗണ്ടിൽ നിന്നും 38,700 പൗണ്ടായി ഉയർത്തിയതും പ്രവാസികളുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി. ബ്രിട്ടന് പിന്നാലെ കുടിയേറ്റ ഭീഷണിയെ ചെറുക്കാൻ ഓസ്ട്രേലിയയും നിയമ പരിഷ്കരണം നടത്താനുറച്ചത് 2023ലാണ്. വിസാചട്ടങ്ങള്‍ പുനക്രമീകരിക്കുന്നതോടെ ഓസ്ട്രേലിയയിലേക്കുളള കുടിയേറ്റം രണ്ട് വർഷത്തിനുളളിൽ പകുതിയായി കുറയുമെന്നാണ് നിഗമനം.

സർക്കാരിൻ്റെ പ്രവാസിമിത്രം

പ്രവാസികൾക്കായി കേരള സർക്കാർ മെയ് 17ന് ഉദ്ഘാടനം ചെയ്ത സംരംഭമാണ് പ്രവാസിമിത്രം പോർട്ടൽ. ലോകത്തെവിടെ നിന്നും പ്രവാസികൾക്ക് കേരളത്തിലെ റവന്യു, സർവേ സേവനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ് പ്രവാസി മിത്രം പോർട്ടൽ. യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി നടൻ മമ്മൂട്ടി രംഗത്തെത്തിയതും ഈ വർഷം. താരത്തിന്റെ കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുക.

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരൻ ആരാണെന്നചോദ്യത്തിന് ഉത്തരം ഒന്നേയുളളു. ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം.എ.യൂസഫലി ആണെന്ന് പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് മാഗസിൻ്റെ റിപ്പോർട്ട് 2023 മാർച്ചിലാണ് പുറത്തെത്തിയത്. സാമൂഹിക സാംസ്കാരിക പ്രവാസ മേഖലയിൽ യൂസഫലിയുടെ നിരന്തര ഇടപെടൽ കണ്ട വർഷം കൂടിയായിരുന്നു ഇത്. ഇതിനിടെ എംഎ യൂസഫലി മമ്മൂട്ടിയേയും മോഹൻലാലിനേയും  ലണ്ടനിൽ കണ്ടുമുട്ടിയ ഫോട്ടോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വൈറലായിമാറി.

പ്രവാസലോകത്തെ പ്രാർത്ഥന

2017 മുതൽ യെമനിൽ തടവിൽ കഴിയുന്ന നിമിഷ പ്രിയ പ്രവാസ ലോകത്തെ നൊമ്പരമാണ്. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവാസി സംഘടകളും കേരളസർക്കാരും കേന്ദ്രവും നിരന്തര ഇടപെടലുകളാണ് നടത്തുന്നത്. യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ സന്ദർശിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകിയതാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പുരോഗതി. പ്രവാസലോകത്ത് മലയാളികളുടെ ജീവനപഹരിച്ച നിരവധി അപകടങ്ങളും അത്യാഹിതങ്ങളും സംഭവിച്ച വർഷം കൂടിയാണ് കടന്നുപോകുന്നത്.

തൊഴിലില്ലായ്മയും വിലക്കയറ്റവും മുതൽ രാഷ്ട്രീയ അരാജകത്വവും ആധുനികതയെ പുൽകാനുളള വെമ്പലും ഉൾപ്പെടെ നിരവധി കാരണങ്ങളാണ് യുവാക്കളെ പ്രവാസത്തിലേക്ക് എത്തിച്ചത്. എങ്കിലും, ഇന്നലെകളേക്കാൾ നാളെകളിലേക്ക് പ്രതീക്ഷ അർപ്പിച്ചാണ് പ്രവാസികളുടെ ജീവിതം. പുതിയ വഴികളും അവസരങ്ങളും തുറന്നുകിട്ടുന്ന നല്ല ദിവസങ്ങളെ കാത്തിരിക്കുന്നവരാണ് ഏവരും. 2024നെ വരവേൽക്കുന്നതിനൊപ്പം സങ്കടങ്ങളേയും പരിഭവങ്ങളേയും കഠിനാധ്വാനം കൊണ്ട് മാറ്റിഴെഴുതാനുളള ശ്രമത്തിലാണവർ. പ്രവാസലോകത്ത് കൈവരുന്ന ഭാഗ്യം നാട്ടിലെ ചിരിയും സന്തോഷവുമായി മാറുമെന്ന് അവർക്ക് നന്നായി അറിയാം.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...