ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നു. റോഡുകളില്‍
തിരക്കേറുന്നതിനാല്‍ അതിജാഗ്രത വേണമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. പൊതു യാത്രക്കാരും സ്കൂൾ ബസ് ഡ്രൈവര്‍മാരും നിയമങ്ങൾ പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
സ്റ്റോപ് അടയാളമിട്ട് സ്കൂൾ ബസ് നിർത്തിയിട്ടാൽ മറ്റു വാഹനങ്ങളും നിർത്തണമെന്നാണ് നിയമം. സ്റ്റോപ് അടയാളത്തിൽ തന്നെ സ്ഥാപിച്ച ക്യാമറ നിയമലംഘനം പകർത്തും. കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയത്ത് സ്റ്റോപ് അടയാളം ഇടാത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിര്‍ഹം പിഴയും ഈടാക്കും. കണ്‍ട്രോൾ റൂമൂമായി ബന്ധിപ്പിച്ച ക്യാമറളാണ് ദൃശ്യങ്ങൾ പകര്‍ത്തുക.
ആദ്യ ദിവസം തന്നെ നിരവധി ആളുകൾക്ക് പിഴചുമത്തിയെന്ന് പൊലീസ് വ്യക്തമാക്കി. നിര്‍ത്തിട്ട സ്കൂൾ വാഹനങ്ങളെ മറികടന്നതിനാണ് പിഴ ചുമത്തിയത്. സ്കൂൾ വാഹനങ്ങൾ സ്റ്റോപ്പ് അടയാളം പ്രദര്‍ശിപ്പിച്ചിട്ടും മറികടന്നാല്‍ 1000 ദിർഹം (22500 രൂപ) പിഴയും 10 ബ്ലാക് പോയിന്റുമാണ് പിഴയായി ഈടാക്കുക.